Monday, October 5, 2026

കോട്ടയത്ത് കൊറോണ ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു

കോട്ടയം : കൊവിഡ് 19 വൈറസ് ബാധയുമായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു. പരിശോധന ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ പറഞ്ഞു വിട്ടത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇപ്പോള്‍ രോഗവിമുക്തരായത്.

ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച് നാള്‍ കൂടി നിരീക്ഷണത്തില്‍ കഴിയും.

അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയില്‍ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കൂട്ടാന്‍ നെടുന്പാശ്ശേരി എയര്‍പോര്‍ട്ടിലക്കം പോയ മകനും മരുമകള്‍ക്കുമാണ് ദിവസങ്ങള്‍ക്ക് ശേഷം രോഗബാധ സ്ഥിരികരിച്ചത്.

Related Articles

Latest Articles