Saturday, May 4, 2024
spot_img

കോഴിക്കോട് ബീച്ച് ആശുപത്രി ഇനി കോവിഡ് ആശുപത്രി

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി സ​മ്പൂര്‍​ണ കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു. ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന​വ​രു​ടെ അ​ഡ്മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. പോ​സി​റ്റീ​വ് കേ​സി​ലെ ഗു​രു​ത​ര​മ​ല്ലാ​ത്ത​വ​രെ ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​റ്റു​ള്ള​വ​ര്‍ അ​വി​ടെ ത​ന്നെ തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ണ്‍​ട്രാ​ക്ടു​ക​ള്‍ ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു. എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Latest Articles