ദില്ലി :ഭാരതം കോവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പും പ്രധാന മന്ത്രിയുടെ വാദം ശരിവച്ചു. ഇന്നലെ ദേശീയതലത്തില്‍ ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ വ്യാപിച്ച എപ്പിഡെമിക്കിന്റെ കാലത്ത് അതിനേക്കാളേറെ അപകടമാണ് ഇന്‍ഫോഡെമിക്’ എന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിരവധി വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണ്.
ഇത്തരത്തില്‍ വ്യാജ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികളാകും കൈക്കൊള്ളുകയെന്ന് വാര്‍ത്താ വിതരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരിലും വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്ന പേരില്‍ വ്യാജ അക്കൗണ്ട്നമ്പർ നല്‍കിയാണ് പ്രചാരണം. ജനങ്ങളുടെ പണം തട്ടിയടുക്കുന്നതിനുള്ള ഈ സന്ദേശങ്ങളിലും അക്കൗണ്ട് വിവരങ്ങളിലും വിഴരുതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…