Thursday, October 1, 2026

കോവിഡിനൊപ്പം വ്യാജവാർത്തകളും, വല്ലാത്ത ഗതികേടെന്ന് പ്രധാനമന്ത്രി

ദില്ലി :ഭാരതം കോവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പും പ്രധാന മന്ത്രിയുടെ വാദം ശരിവച്ചു. ഇന്നലെ ദേശീയതലത്തില്‍ ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ വ്യാപിച്ച എപ്പിഡെമിക്കിന്റെ കാലത്ത് അതിനേക്കാളേറെ അപകടമാണ് ഇന്‍ഫോഡെമിക്’ എന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിരവധി വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണ്.

ഇത്തരത്തില്‍ വ്യാജ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികളാകും കൈക്കൊള്ളുകയെന്ന് വാര്‍ത്താ വിതരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരിലും വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്ന പേരില്‍ വ്യാജ അക്കൗണ്ട്നമ്പർ നല്‍കിയാണ് പ്രചാരണം. ജനങ്ങളുടെ പണം തട്ടിയടുക്കുന്നതിനുള്ള ഈ സന്ദേശങ്ങളിലും അക്കൗണ്ട് വിവരങ്ങളിലും വിഴരുതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Latest Articles