Monday, May 20, 2024
spot_img

കോവിഡ് ആശങ്കകൾക്കിടയിൽ, ഭൂമിക്കായി ഒരു ദിനം

ഇന്ന് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി ഭൗമ ദിനം ആചരിക്കാന്‍ തുടങ്ങിയത് 1970 ഏപ്രില്‍ ഇരുപത്തിരണ്ട് മുതലാണ്‌. കേവലം ഒരു ദിവസത്തേക്ക് മാത്രം എന്നത് അല്ല ഭൗമദിനത്തിന്റെ ലക്ഷ്യം, മറിച്ചു ഭൂമിയെ സരക്ഷിക്കാനുള്ള ദിവസങ്ങളുടെ തുടക്കമാകുക എന്നതാണ്. മാനവ സംസ്കാരങ്ങളുടെ കളിതൊട്ടിലുകളാണ് നദി തടങ്ങൾ. നദിതട സംസ്കൃതികളിലാണ് മനുഷ്യൻ അവന്റെ ജീവിതമാരംഭിച്ചതും പിച്ച വെച്ച് വളർന്നു വന്നതും. സിന്ധുവും,നൈലും, യുഫ്രാട്ടീസും,ഹോയാങ്കോ യാങ്ങ്റ്റീസും അങ്ങനെ എണ്ണിയാൽ തീരത്തത്ര ചെറുതും വലുതുമായ എത്രയോ സംസ്കുതി വിളയിച്ച നദീ തടങ്ങളെക്കുറിച്ച് നാം പഠിച്ചിരിക്കുന്നു.

ഏതൊരു നാടിനും മറവിയുടെ വരൾച്ച ബാധിക്കാത്ത ഇത്തരത്തിലൊരു പുഴ ജീവിതാമോ കടൽജീവിതാമോ ഉണ്ടായിരിക്കും. നാടിന്റെ ഉൗർജ്ജത്തിന്റെയും ഉന്മേഷ ഷത്തിന്റെയും ജീവനോപധിയുടെയും പവർ ഇത്തരം ജലസ്രോതസ്സുകൾ ആണ്. പുഴയും കാടും,മലകളും,കാട്ടുമൃഗങ്ങളും ഉൾച്ചേരുമ്പോഴായാണ് മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ അർത്ഥപൂർണ്ണ മാകുന്നതും,പാരിസ്ഥിതിക സംതുലിനാവസ്ഥ അർത്ഥപൂർണ്ണമാകുന്നതും. പെരിയാറും ഭാരതപ്പുഴയും ചാലിയാറും മീനച്ചിലാറും, മയ്യിയിയും കല്ലായിപ്പുയുമെല്ലാം കേരളിയ സംസ്കാരത്തെയും ജീവിതത്തെയും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു സിനിമ, കലാ,സാഹിത്യകൃതിതികളിലൂടെ നാം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്.

അമിതവിഭവചൂഷണം നടത്തുന്ന ഈ തലമുറ ഭാവി തലമുറയോട് കടുത്ത അനീതിതിയല്ലേ കാണിക്കുന്നത്? ഒരു മരം വെട്ടിയാൽ ഒരു പുഴ ഇല്ലാതാക്കിയാൽ അതിനൊരു പുനർജ്ജനി അസാദ്ധ്യമാണെന്ന് നാം മറന്നു പോകുകയാണ്. നമ്മുടെ വികസന പദ്ധതികൾ എങ്ങനെയാണ് നിത്യ ജീവിതത്തെ തകർത്തെറിയുന്നതു എന്ന് നാം കണ്ണും കാതും കൂർപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ആറു മാസത്തോളം മഴ ലഭിച്ചിരുന്ന കേരളം ഇന്ന് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ചെന്നയിലതു കണ്ണീർ മഴയായി പെയ്തിറങ്ങിയത് നാം തിരിച്ചറിയെണ്ടതുണ്ട്. ചരിത്രത്തിലോന്നു മില്ലാത്തത്ര ചൂട് കാരണം കേരളമിന്ന് ചുട്ടു വേവുകയാണ്.

മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിൽ ഏതാണ് നമ്മുടെ പരിസ്ഥിതിക്ക് കൂടുതൽ അഭികാമ്യമെന്നു പഠിച്ചു കക്ഷിരാഷ്ട്രിയ താൽപര്യത്തിനതീതമായി നടപ്പാക്കാനുള്ള ആർജ്ജവം ഗവർമെന്റ്റ് കാണിക്കണം. അതിനെതിരായുള്ള വിയോജിപ്പ് ആരുടെ ഭാഗത്ത് നിന്നായാലും അവഗണിക്കണം. പാരിസ്ഥിതിക്കാഘാതമാകുന്ന ഒരു നയവും നടപ്പിലാക്കില്ല എന്നൊരു പൊതു നിലപാട് ഭരണകൂടം കൈക്കൊള്ളേണ്ടാതയുണ്ട്. അതിനു ആദ്യം വേണ്ടത് നമ്മുടെ ഗവേർമെന്റുകൾക്ക് വ്യക്തമായൊരു പരിസ്ഥിതിക നയമാണ്. അതുണ്ടോ എന്ന് മാറി മാറി വരുന്ന ഗവർമെന്റുകൾ പരിശോധിക്കണം. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജനകിയ എതിർപ്പുകളെല്ലാം വികസന വിരോധം വെച്ച് കൊണ്ടുള്ളതല്ലെന്നു ജനങ്ങളും ചില രാഷ്ട്രിയ പാർട്ടികളും തിരിച്ചറിയുകയും വേണം.

മക്കൾക്ക് നല്ല വിദ്യാഭ്യാസവും ബാങ്ക് ബാലൻസും കരുതുന്ന നാം അവർക്ക് ഇവിടെ ജീവിച്ചു പോകാൻ പറ്റിയൊരു പാരിസ്ഥിതിക അവസ്ഥയും നില നിർത്തികൊണ്ട് പോകാൻ ബാധ്യസ്ഥ മാണ്. അതിനായി പഴം തിന്നുന്ന അവരെകൊണ്ട് അതിന്റെ വിത്ത് പാകാനും പഠിപ്പിച്ചേ മതിയാകൂ. ഈ ഭൂമിയെ നില നിരത്തികൊണ്ട് പോകാനുള്ള ബാധ്യത നാം തന്നെ ഏറ്റടുക്കണം,. “OUR EARTH OUR TOMORROW” ഇതാകട്ടെ ഓരോ വ്യക്തിയുടെയും ഗവർമെന്റിന്റെയും ‘മോട്ടോ’.

Related Articles

Latest Articles