മുംബൈ :കോവിഡിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നടി ഐശ്വര്യ റായ് ബച്ചനെയും മകള് ആരാധ്യയെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത് . വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇരുവർക്കും ശ്വാസംമുട്ടല് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. അതേസമയം,
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചുനേരത്തെ കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ അദ്ദേഹത്തിന്റെ അച്ഛൻ അമിതാഭ് ബച്ചൻ എന്നിവരെ ഇതിനകം തന്നെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജൂലൈ 11നാണ് 77 കാരനായ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോവിഡ് സ്ഥിരീകരിച്ച എന്നെ ആശുപത്രിയിലേക്ക് മാറ്റി, കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നുവെന്ന് ” അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും പോസിറ്റീവ് സ്ഥിരീകരിച്ചു. അതിന് പിന്നാലെയാണ് ഐശ്വര്യറായ് ബച്ചനും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. വലിയതോതിലുള്ള ലക്ഷണങ്ങളില്ലാത്തതിനാൽ ഐശ്വര്യയെയും മകളെയും വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…