Tuesday, December 16, 2025

കോവിഡ് പോസിറ്റീവ് -കോവിഡ് നെഗറ്റീവ് ;ആശയകുഴപ്പത്തിലായി രോഗി

ഒരേ ദിവസം ഒരു സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം ലഭിച്ചു. പരിശോധനാഫലം തീര്‍ച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും ആദ്യ ഫലം അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂര്‍ കൂടുമ്പോള്‍ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സാമ്പിള്‍ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയയ്ക്കും.

നെയ്യാറ്റിന്‍കരയിലെ കൊവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്ടുകള്‍ നിരീക്ഷണത്തിലാണ്. കൊവിഡ് രോഗിയായ തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം ഇന്ന് കിട്ടുമെന്നും മന്ത്രി പറഞ്ഞു

Related Articles

Latest Articles