Tuesday, May 21, 2024
spot_img

മെയ് 4 ന് ഭാരതം പൂട്ട് തുറക്കുമോ ? പ്രതീക്ഷയേകി കേന്ദ്രസർക്കാരിന്റെ പുതിയ പട്ടിക

ദില്ലി: സംസ്ഥാനത്ത് കോട്ടയം, കണ്ണൂര്‍ ജില്ലകളെ കേന്ദ്രപ്പട്ടികയിലെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. രാജ്യത്താകെ 130 ജില്ലകള്‍ റെഡ്സോണിലാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. റെഡ്സോണില്‍ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും.

ഏറ്റവും കൂടുതല്‍ റെഡ് സോണ്‍ ഉള്ളത് ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തര്‍ പ്രദേശില്‍ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. തൊട്ടുപിന്നാലെ 12 ഹോട്ട്സ്പോട്ടുകളുമായി തമിഴ് നാടും, 11 ഹോട്ട് സ്പോട്ടുകളുമായി ഡല്‍ഹിയുമുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000 ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1,823 പുതിയ കേസുകളും 67 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 33,610 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 1,075 പേര്‍ മരിച്ചു.

റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 25.19 ശതമാനം പേര്‍ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Related Articles

Latest Articles