ദില്ലി : കോവിഡ് പ്രതിരോധത്തിന്, സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ കീഴില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നല്‍കി. ഈ ഇനത്തിൽ കേരളത്തിന് 1433കോടി കോടി രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുക.
കേരളത്തിന് 15-ാം ധനകാര്യ കമ്മിഷന്‍ശുപാര്‍ശ പ്രകാരമുള്ള വരുമാന കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 1276.92 കോടിരൂപയും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള മുന്‍കൂര്‍ കേന്ദ്ര വിഹിതമായി 157 കോടി രൂപയും ചേര്‍ത്താണ് 1433.92 കോടി ലഭിക്കുക.
കേരളത്തിന് പുറമെ ആന്ധ്ര, ആസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലാന്‍ഡ്, സിക്കിം, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്‌ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കായി കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 6,195.08
കോടിരൂപയാണ് ആകെ അനുവദിച്ചത്.

