Tuesday, December 23, 2025

കോവിഡ് രോഗി മരണത്തിനരികിൽ. ഭാര്യയും മകളും ജീവനൊടുക്കി

റിയാദില്‍ മലയാളി കോവിഡ് രോഗിയുടെ കുടുംബം ആത്മഹത്യചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ. മകള്‍ക്ക് ആറുമാസമാണ് പ്രായം. കോവിഡ് ബാധിച്ച ബിജു ആശുപത്രിയില്‍ അത്യാസന്നനിലയില്‍ തുടരുകയാണ്.

രണ്ടു ദിവസം മുന്‍പ് ഭാര്യയും മകളും ആത്മഹത്യ ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ ഫ്‌ളാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ബിജുവിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിവരങ്ങളൊന്നും കുടുംബത്തിനു ലഭിച്ചിരുന്നില്ല. പിന്നീട് ബിജു വെന്റിലേറ്ററിലാണെന്ന വിവരം കുടുംബത്തിനു ലഭിച്ചു. ഇതോടെയാണ് ആത്മഹത്യ ചെയ്തതെന്നു കരുതുന്നു.

നാട്ടിലുള്ള കുടുംബം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ വിവരം പുറംലോകമറിഞ്ഞത്. കുടുംബത്തിന് മറ്റുള്ളവരുമായി കാര്യമായ ബന്ധങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ വിവരം അറിയാന്‍ വൈകി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Previous article
Next article

Related Articles

Latest Articles