ലണ്ടൻ : ലോകത്ത് ദിനം പ്രതി കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗബാധയ്ക്കുള്ള വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുള്ള ശാസ്ത്രജ്ഞന്മാര്. ബ്രിട്ടനിലെ ഓക്സ്ഫഡ് സര്വകലാശാലയിലെ ഗവേഷകരും ഇതിനായുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനായി ബ്രിട്ടണിലെ ഗവേഷക സംഘത്തിലെ ഒരു ശാസ്ത്രജ്ഞയുടെ മക്കളിലാണ് പരീക്ഷണം നടത്തുന്നത് എന്നതാണ് ഇപ്പോള് പുറത്തുവരുന്ന വാര്ത്തകള്.
പ്രൊഫ. സാറ ഗില്ബര്ട്ടിന്റെ മക്കളിലാണ് കോവിഡ് വാക്സിന് പരീക്ഷണങ്ങൾ നടത്തുന്നത് . പരീക്ഷണങ്ങൾക്കായി ഇവർ സ്വമേധയായിമുന്നോട്ട് വരുകയായായിരുന്നു . പ്രൊഫ. സാറയ്ക്ക് ഒറ്റപ്രസവത്തില് പിറന്ന 21 വയസ്സുള്ള 3 പേരും ബയോകെമിസ്ട്രി വിദ്യാര്ഥികളാണ്. എബോളയുടെ കാലത്തും നിര്ണായക ഗവേഷണങ്ങളിലൂടെ സാറ ശ്രദ്ധേയയായിരുന്നു. പ്രൊഫ. സാറ ഗില്ബര്ട്, പ്രൊഫ. ആന്ഡ്രൂ പൊളര്ഡ്, പ്രൊഫ . തെരേസ ലാംബ്, ഡോ. സാന്ഡി ഡഗ്ലസ്, പ്രൊഫ . എഡ്രിയന് ഹില് എന്നിവരുടെ നേതൃത്വത്തിലാണ് എസെഡ്ഡി 1222 എന്ന വാക്സിന് ഒരുങ്ങുന്നത്.
യുകെ ആസ്ഥാനമായുള്ള മരുന്നു നിര്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്ന്ന് അവര് വികസിപ്പിക്കുന്ന സാധ്യതാ വാക്സിന് ആദ്യ 2 കടമ്പകൾ കടന്നു ക്ലിനിക്കല് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമെത്തി നില്ക്കുകയാണ് . പരീക്ഷണാര്ഥം വാക്സിന് നല്കിയവരിലാര്ക്കും അപ്രതീക്ഷിത പാര്ശ്വഫലങ്ങള് കണ്ടില്ല. വാക്സിന് പരീക്ഷണങ്ങള്ക്കായി ഏകദേശം 798 കോടി രൂപയാണ് ബ്രിട്ടിഷ് സര്ക്കാര് അനുവദിച്ചിരിക്കുന്നത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…