Tuesday, May 14, 2024
spot_img

കോവിഡ് വ്യാപനം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50% വര്‍ക് ഫ്രം ഹോം പ്രവര്‍ത്തനരീതി വീണ്ടും നീട്ടി; നിർദേശങ്ങൾ ഇങ്ങനെ

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50% (Work From Home) വര്‍ക് ഫ്രം ഹോം പ്രവര്‍ത്തനരീതി വീണ്ടും നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചതും 15 വരെ തുടരും.

ഓഫിസിലെ തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമത്തിൽ മാറ്റം വരുത്തണമെന്നും നിർദേശമുണ്ടായിരുന്നു. കണ്ടെയ്ൻമെന്റ് സോണിലുള്ള ജീവനക്കാർക്കും വർക് ഫ്രം ഹോം രീതി സ്വീകരിക്കാം. വികലാംഗരെയും ഗർഭിണികളായ സ്ത്രീകളെയും ഓഫീസുകളിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനുവരി 31 വരെ അണ്ടർ സെക്രട്ടറിയുടെ താഴെയുള്ള 50 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി പേഴ്‌സണൽ മന്ത്രാലയം ജനുവരി 3 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Latest Articles