ദില്ലി: രോഗബാധിതരുടെയെണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആര്‍ പഠനം നടത്തും. ഹോട്ട്‌സ്‌പോട്ടുകളടങ്ങുന്ന 75 ജില്ലകളെ ഇതിനായി തിരഞ്ഞെടുത്തു. ഒരോ ജില്ലയിലും 400 പേരെ പരിശോധനയ്ക്ക് വിധേയരാക്കും.
കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയില്ലെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെയാണ് പരിശോധിക്കുക. റാപിഡ് ടെസ്റ്റിന് പകരം എലിസ ടെസ്റ്റാണ് നടത്തുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ സമൂഹവ്യാപനമില്ലെന്ന് തെളിഞ്ഞിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരുടെയെണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും രോഗവ്യാപനം മൂന്നാംഘട്ടത്തില്ലെത്തിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു പറയുന്നത്.

