ദോഹ : കോവിഡിനെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തിന് 10 ദശ ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ ഭരണകൂടം . ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനിയാണ് 10 ദശലക്ഷം ഡോളര്‍ വാഗ്ദാനം നല്‍കിയത്. കോവിഡ്-19നെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം . കോവിഡ്–19 പ്രതിബദ്ധതാ കാമ്പയിെൻറ ഭാഗമായി ഗ്ലോബൽ സിറ്റിസൺ സംഘടന സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് യോഗത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ആരോഗ്യ സംവിധാനം, വിദ്യാഭ്യാസ സംവിധാനം, സാമ്പത്തിക മേഖല എന്നിവയ്ക്ക് മാത്രമുള്ള പരീക്ഷണമല്ല കോവിഡ്–19 മഹാമാരിയെന്നും അതോടൊപ്പം മാനുഷിക, ധാർമിക തത്വങ്ങളുടെയും ദുരിതമനുഭവിക്കുന്നവർക്ക് അതിരുകളുടെ പരിമിതിയില്ലാതെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള പരീക്ഷണം കൂടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്ലോബൽ ഗോൾ: യുനൈറ്റ് ഫോർ അവർ ഫ്യൂച്ചർ കാമ്പയിന് പിന്തുണ നൽകുന്നതിൽ ഖത്തർ അഭിമാനിക്കുന്നുവെന്നും കാമ്പയിനുമായി മുന്നോട്ട് വന്ന യൂറോപ്യൻ കമ്മീഷനും ഗ്ലോബൽ സിറ്റിസണും നന്ദി അറിയിക്കുന്നതായും മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
നേരത്തെ, ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷന് 20 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചിരുന്നു. സ്വന്തം രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാത്രമല്ല ഖത്തറിൻെറ ലക്ഷ്യമെന്ന് േനരത്തേ തന്നെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നയം വ്യക്തമാക്കിയിരുന്നു.
കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങൾക്കും ഖത്തറിെൻറ പരിപൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അമീർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിസന്ധിയുടെയും പരീക്ഷണത്തിെൻറയും ഘട്ടത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 20ലധികം രാജ്യങ്ങൾക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായമെത്തിച്ചിട്ടുണ്ട്.മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെയാണിത്. വികസ്വര രാജ്യങ്ങളിലെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 140 മില്യൻ ഡോളറിെൻറ ധനസഹായവും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…