ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പിന്മാറി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് വിവാദ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത്.
തിരുമല ദേവസ്വം ഭൂമി വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇടപെടണം എന്ന് ഹൈന്ദവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തീരുമാനത്തില്‍ നിന്നും ദേവസ്വം പിന്മാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വിശദീകരണം നല്കണം എന്നും ഉണ്ണ ക്കഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ദേവസ്വം ഉടമസ്ഥതയില്‍ ഉള്ള പലവസ്തുക്കളും വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തിരുവിതാംകൂര്‍ ദേവസ്വ0 ബോര്‍ഡും ലോക്ക് ഡൗണിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

