Tuesday, May 14, 2024
spot_img

ഖജനാവിൽ കൈയിട്ട് വാരൽ; ബിജുലാൽ നാടകീയമായി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ വളരെ നാടകയീമായി അറസ്റ്റിലായി. അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.

കേസിൽ താൻ തട്ടിപ്പ് നടത്തിയില്ലെന്നും തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണെന്നും ബിജുലാൽ ആരോപിക്കുന്നു. അതേസമയം, ഇയാളെ പൊലീസ് അന്വേഷിക്കുന്നതിനിടെ ഇന്ന് രാവിലെ ബിജുലാൽ ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകിയിരുന്നു . ഇതിൽ തനിക്ക് ഓൺലൈൻ ഗെയിം കമ്പമുണ്ടെന്ന് ബിജുലാൽ സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles