Tuesday, December 23, 2025

ഗള്‍ഫില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി അശോക് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ് എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. അന്‍പത്തിമൂന്നുകാരനായ അശോക് കുമാര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം.

അന്‍പതു വയസുള്ള സജീവിനെ പനിയെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്റിങ്ങല്‍ സ്വദേശി സുശീലനാണ് ദുബായില്‍ മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ ഷാര്‍ജയിലാണ് മരിച്ചത്. അന്‍പത്തിരണ്ടുകാരനായ ഷാജിയെ രണ്ടു ദിവസം മുന്‍പാണ് കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 49 ആയി. തൃശൂര്‍ കുന്നംകുളം സ്വദേശി ബാലന്‍ ഭാസി സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. സൗദിയില്‍ ഇതുവരെ 12 മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി.

Related Articles

Latest Articles