മസ്‌കറ്റ്: ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ ഒമാന്‍ എയര്‍ പ്രത്യേക സര്‍വീസ് നടത്തും. ഞായറാഴ്ച പുലര്‍ച്ചെ 2.15ന് ഒമാന്‍ എയര്‍ മസ്‌കറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തും. അബുദാബി, ദുബായ്, ബഹ്‌റിന്‍, ദോഹ, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വിമാനത്തിന് കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 7.10ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാവിലെ 8.10നായിരിക്കും വിമാനം തിരികെ പറക്കുക. മടക്കയാത്രയില്‍ ഒമാന്‍ പൗരന്‍മാര്‍ക്ക് മാത്രമാവും യാത്ര അനുവദിക്കുക. മസ്‌കറ്റില്‍ ഇനി യാത്ര വിലക്ക് അവസാനിച്ചതിന് ശേഷമേ ഒമാനില്‍ നിന്ന് വിമാന സര്‍വീസ് പുനഃരാരംഭിക്കൂ.
കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളെല്ലാം രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഒമാനില്‍ 48 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…