Tuesday, December 23, 2025

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായില്‍ മരിച്ചത്. കോവിഡ് ബാധിച്ച റഫീഖ് ഒരാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. ഓള്‍ഡ് സനാഇയയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവരില്‍ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞു. വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഭര്‍ത്താവ് തോമസ് മാത്യു. മകള്‍ മറിയാമ്മ തോമസ്.

Related Articles

Latest Articles