കര്‍ണാടക : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ് എടുത്ത് കര്‍ണാടക പൊലിസ്. കര്‍ണാടകത്തിലെ ശിവമോഗയിലുള്ള അഭിഭാഷകന്റെ പരാതിയിലാണ് കേസ് രജിസ്‌ററര്‍ ചെയതത്.കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പിഎം കെയേര്‍സ് ഫണ്ടിനെതിരെ വന്ന ട്വീറ്റിന് ഉത്തരവാദി പാര്‍ട്ടിയുടെ അധ്യക്ഷയാണെന്നാണ് പരാതിയില്‍ പറയുന്നത്. സോണിയ ഗാന്ധിക്ക് പുറമെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.മെയ് 11നാണ് കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിഎം കെയേര്‍സ് ഫണ്ടിനെതിരെ കുറിപ്പ് വന്നത്. പിഎം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.
തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായിരുന്നു. അഭിഭാഷകനായ പ്രവീണ്‍ കെവിയാണ് സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്.ഇന്ത്യന്‍ ശിക്ഷാ നിയമം 153, 505 വകുപ്പുകള്‍ പ്രകാരമാണ് സോണിയ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരെ കേസെടുത്ത പോലീസ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.

