Saturday, December 20, 2025

ഗുജറാത്തില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ്; ആകെ കേസുകള്‍ 38 ആയി

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ബുധനാഴ്ച വരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബായിയില്‍നിന്നു വന്നയാളാണ്. മറ്റു രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍നിന്നാണ് പടര്‍ന്നതെന്ന് ജയന്തി അറിയിച്ചു. 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഹമ്മദാബാദാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.

Related Articles

Latest Articles