Saturday, December 20, 2025

ഗൂഗിൾ സെർവർ തകർന്നു? ജി-മെയിലും ജി-ഡ്രൈവും ലോകവ്യാപകമായി പണിമുടക്കി

മുംബൈ: ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജി-മെയിൽ ലോകവ്യാപകമായി പണിമുടക്കി. ഇന്ത്യ, യുഎസ്എ, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ജി മെയിലിൽ ലോഗിൻ ചെയ്യാനും മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ജി-മെയിൽ ഓടാതെ ജി-സ്യുട്ട്, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടിട്ടുണ്ട്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തകരാറ് റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. സേവനം തടസപ്പെട്ടതായി ഗൂഗിളും സ്ഥിരീകരിച്ചിട്ടുണ്ട്. തകരാറിനെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് വിഷയത്തില്‍ ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം പേയ്മെന്റ്സ് ആപ്പായ ഗൂഗിള്‍ പേയ്ക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിരുന്നു.

Related Articles

Latest Articles