ലണ്ടൻ : ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച ശിലാക്കഷണം വിറ്റത് 18 കോടിയിലധികം രൂപയ്ക്ക്. ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അടര്‍ന്ന് പതിക്കാനിടയായതാണ് ഈ ശിലാകക്ഷണമെന്നാണ് നിഗമനം.NWA 12691 എന്നാണ് ഈശിലയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
ലണ്ടനിലെ പ്രമുഖ ലേലവില്‍പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യവില്‍പനയിലാണ് ശിലയ്ക്ക് ഇത്രയും തുക ലഭിച്ചത്. വ്യാഴാഴ്ച നടന്ന വില്‍പനയില്‍ രണ്ട് മില്യണ്‍ പൗണ്ടാണ് (അതായത് Rs 18,76,83,287 രൂപ) ലഭിച്ചത്.
ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയായാണ് ഇതിനെ കണക്കാക്കുന്നത്.ഇതുവരെ
ചന്ദ്രനില്‍ നിന്ന് 650 കിലോഗ്രാമോളം പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിയിട്ടുണ്ടെന്നാണ് നിഗമനം

