Friday, October 9, 2026

തിരുവനന്തപുരത്ത് വീണ്ടും ഹോട്സ്പോട്ടുകൾ

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി.

രോഗിയുടെ അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നെയ്യാറ്റിന്‍കരയിലെ 10 നഗരസഭാ വാര്‍ഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതില്‍ ബാലരാമപുരം, പാറശാല, കുന്നത്തുകാല്‍, വെള്ളറട എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.

നെയ്യാറ്റിന്‍കര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയില്‍ 27 ന് ആണ് കന്യാകുമാരിയെ സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

28ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് രോഗിയുടെ ആവശ്യപ്രകാരം നിംസിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

രക്തം ഛര്‍ദിച്ചതിനെ തുര്‍ന്നാണ് 48കാരനായ രണ്ടാമത്തെ രോഗിയെ 27ന് റോളണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇവര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ സാഹചര്യത്തിലാണ് പാറശ്ശാല ആശുപത്രിയിലെ 29 ജീവനക്കാരെയും റോളണ്ട് ആശുപത്രിയിലെ 14 പേരെയും നിംസ് ആശുപത്രിയിലെ 45 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ അടുത്ത ബന്ധുവുമായി ഇടപടകിയ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.

നെയ്യാറ്റിന്‍കര നഗരസഭയിലെ 1 മുതല്‍ 5 വരെയും 40 മുതല്‍ 44 വരെയുമുള്ള വാര്‍ഡുകളാണ് ഹോട്ട്‌സ്‌പോട്ട്. രണ്ട് രോഗികളും ഒരേസമയം നിംസിലെ ഐസോലേഷന്‍ വാര്‍ഡിലുണ്ടായിരുന്നു. ഇവര്‍ക്ക് രോഗം വന്നത് എങ്ങനെയെന്നതിലും വ്യക്തതയില്ല

Related Articles

Latest Articles