Monday, June 10, 2024
spot_img

ചരിത്രവും ദേശീയതയും സാക്ഷി; പുസ്തക പ്രസാധന രംഗത്ത് സംസ്‌കൃതിയുടെ സന്ദേശവുമായി വേദ ബുക്‌സ്

കോഴിക്കോട്: പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, ചരിത്ര, ദേശീയ കാഴ്ചപ്പാടുകളെ സത്യസന്ധമായി സമീപിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് കേന്ദ്രമാക്കി വേദ ബുക്സ് പ്രവർത്തനമാരംഭിച്ചു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തി സ്ഥാപനത്തിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചു. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും നിരൂപകനുമായ ഷാബു പ്രസാദിന്റെ പുസ്തക പ്രസാധന രംഗത്തേക്കുള്ള ചുവടുവയ്പ്പാണ് വേദ ബുക്‌സ്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് പൂർണ്ണമായും ഓൺലൈനിലാണ് ഉത്ഘാടന ചടങ്ങുകൾ നടന്നത്.

പ്രജ്ഞാ പ്രവാഹ്‌ ദേശീയ കാര്യദർശി ജെ. നന്ദകുമാർ, ബിജെപി സംസ്ഥാന ഉപാധ്യക്ഷനും മുൻ പി.എസ്.സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കേസരി മുഖ്യ പത്രാധിപരായ ഡോ. എൻ.ആർ. മധു, ആചാര്യശ്രീ രാജേഷ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഇ.എൻ. നന്ദകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷാബു പ്രസാദ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.

വേദ ബുക്സ് സമാരംഭ ചടങ്ങുകളുടെ വീഡിയോ കാണാം..

https://www.facebook.com/shabu.prasad/videos/3373818469347758/

Related Articles

Latest Articles