ശ്രീനഗര് : ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാന് ചാരവൃത്തി പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി പോലീസില് ഏല്പ്പിച്ച് നാട്ടുകാര്. ജമ്മു കാശ്മീരില് കത്വ ജില്ലയിലെ ഹിരാനഗര് പ്രവിശ്യയിലുള്ള മന്യാരി ജില്ലയിലെ രാജ്യാന്തര അതിര്ത്തിക്കടുത്താണ് സംഭവം നടന്നത്. പാകിസ്ഥാനില് നിന്നുമാണ് പ്രാവ് ഇങ്ങോട്ടേക്ക് പറന്നുവന്നതെന്നും പ്രദേശവാസികള് വ്യക്തമാക്കി.
പ്രാവിന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ശരീരത്തിലെ നിറ വ്യത്യാസമാണ് പ്രാവിനെ പ്രത്യേകം ശ്രദ്ധിക്കാന് കരണമെന്നും ഗ്രാമവാസികള് പറഞ്ഞു.പ്രാവിനെ പരിശോധിച്ചപ്പോള് കോഡ് ഭാഷയിലുള്ള സന്ദേശം ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ സുരക്ഷാ അധികൃതര് വ്യക്തമാക്കി. ഈ സന്ദേശത്തില് എന്താണുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര് ഇപ്പോള്.പ്രാവിന്റെ കാലുകളിലൊന്നില് ചില നമ്പറുകള് രേഖപ്പെടുത്തിയ ഒരു വളയം കാണപ്പെട്ടുവെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കത്വ എസ് പി ശൈലേന്ദ്ര മിശ്ര അറിയിച്ചു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…