Thursday, May 2, 2024
spot_img

ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്രം; ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികള്‍ ഇല്ല

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവയില്‍നിന്നു മാത്രമേ പണം ചെലവഴിക്കാന്‍ അനുവദിക്കൂ.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ഇതോടെ ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികള്‍ മാര്‍ച്ച് 31 വരെ താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles