Saturday, December 13, 2025

ചൈനയുടെ ജെ 20യെ യും തകർക്കും. 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്

ദില്ലി: ചൈനയുടെ ജെ 20യെ പോലും തകർക്കാൻ ശേഷിയുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്. ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യൻ ആകാശത്ത് എത്തിയത്. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും.

അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു.

Related Articles

Latest Articles