Monday, April 29, 2024
spot_img

കോവിഡിനെ തോൽപ്പിച്ച് നഴ്സ് ; ഭാര്യയ്ക്ക് ഉഗ്രൻ വരവേൽപ്പ് നൽകി ഇവന്റ് മാനേജറായ ഭർത്താവ്

ബെംഗളൂരു : കർണാടകയിൽ കോവിഡിനെ തോൽപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ നഴ്സായ ഭാര്യയ്ക്ക് ​അതിഗംഭീര സ്വീകരണമൊരുക്കി ഭർത്താവ്. ബെംഗളൂരുവിലെ തുമക്കുരുവിലാണ് സംഭവം. റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പാണ് പെൺകുട്ടിയുടെ ഭർത്താവ് ഒരുക്കിയത് . ഇവന്റ് മാനേജറായ രാമചന്ദ്ര റാവു ആണ് തന്റെ ഭാര്യ കലാവതിക്കായി ഇങ്ങനെ ഒരു വരവേൽപ്പ് നൽകിയത്.

കലാവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. അയൽക്കാർ ശത്രുതയോടെ പെരുമാറിയിരുന്നു .ഇതോടെയാണ് രോ​ഗം ഭേദമായി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്. പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് രാമചന്ദ്ര റാവു ഭാര്യയെ വീട്ടിലേക്ക്സ്വീകരിച്ചത് . കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗത്തെ തോൽപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നതായും ഓ​ഗസ്റ്റ് ഒന്നു മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും കലാവതി വ്യക്തമാക്കി

Related Articles

Latest Articles