ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ഷോപ്പിയാനിലെ അംശിപ്പൊരയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത് . ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.ഇന്നലെ രാവിലെ ജമ്മുകാശ്മീരിലെ കുല്‍ഗാമിൽ ഏറ്റുമുട്ടല്‍ നടന്നിരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
അതേ സമയം പൂഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ ഗ്രാമീണർ കൊല്ലപ്പെട്ടതായാണ് വിവരം.

