Monday, May 13, 2024
spot_img

സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകൾ അവധി

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകൾ അവധിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . എന്നാൽ അവശ്യ സർവീസുകൾ ആയ കൺസ്യൂമർഫെഡ്, നീതി സ്റ്റോറുകൾ, സഹകരണ ആശുപത്രികൾ, നീതി മെഡിക്കൽസ്, നീതി ലാബുകൾ, ഭക്ഷ്യസംസ്കരണ സർവീസുകൾ എന്നിവയ്ക്ക് ഇത് ബാധകമല്ല . ഇവ പ്രവർത്തിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി . വിശദമായ ഉത്തരവ് പിന്നീട് നൽകുന്നതാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles