കോട്ടയം: ജീവനക്കാരന്റെ ഭാര്യയുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിച്ച സംഭവത്തിൽ സി പി എം വാകത്താനം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ നേതാവ് ഒളിവിൽ. ഇയാളുടെ ജീവനക്കാരന്റെ ഭാര്യയുമായിട്ടുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കാറിലിരുന്ന് പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളുടെ സെല്‍ഫിയാണ് പുറത്തായിരിക്കുന്നത്. ഇത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെടാൻ തുനിഞ്ഞതോടെയാണ് നേതാവ് ഒളിവില്‍ പോയത്. ഇതിനിടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കാണിച്ച് സി.പി.എം വാകത്താനത്ത് പോസ്റ്ററും ഒട്ടിച്ചു.
പഞ്ചായത്തിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഈ നേതാവിന്റെ കീഴില്‍ നിരവധിപേരാണ് ജോലി ചെയ്യുന്നത് . അതേസമയം , സംഭവം പൊലീസില്‍ എത്തും മുന്‍പ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം ആരംഭിച്ചു. എന്നാൽ നേതാവ് അതീവ രഹസ്യമായി ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എങ്ങിനെയാണ് പുറത്തു പോയതെന്ന ചര്‍ച്ചയിലാണ് പാര്‍ട്ടി വൃത്തങ്ങള്‍.

