Featured

ജൂതർക്ക് കയറിക്കിടക്കാൻ ഇടം നൽകിയ നന്മമരങ്ങളോ പലസ്തീനികൾ | Israel

ഇസ്രയേലികൾക്ക് കയറിക്കിടക്കാൻ ഇടം നൽകിയ നന്മമരങ്ങളാണ് അറബികൾ എന്നും പറഞ്ഞുള്ള പോസ്റ്റുകൾ ധാരാളം കണ്ടൂ. പക്ഷേ ആ സ്ഥലത്ത് യഥാർത്ഥത്തിൽ ആദ്യം എത്തിയത് ഇസ്രയേലികളാണ്. പിന്നീട് അവിടെ കയറി അവരെ അടിച്ചോടിച്ച് അവിടെ പൊറുതി തുടങ്ങിയവരാണ് അറബികൾ. താല്പര്യമുള്ളവർക്ക് പുറകോട്ടുള്ള കുറച്ചു ചരിത്രം നോക്കാം
ഇസ്രയേലികളാണ് പലസ്തീനിലെ ആദിമനിവാസികൾ. അവർ ഈജിപ്തിൽനിന്നു പുറപ്പെട്ട് കനാൻ പ്രദേശത്തെ കൈയടക്കിയത് ബി.സി. 12-ആം നൂറ്റാണ്ടിലാണ്. തദ്ദേശവാസികളായ കനാന്യരെയും ഗിബിയോന്യരെയും ഫെലിസ്ത്യരെയും അവർ കീഴടക്കിയെങ്കിലും ഫെലിസ്ത്യർ മെഡിറ്ററേനിയൻ തീരഭൂമികളിൽ തുടർന്നു ജീവിച്ചുവന്നു. പലസ്തീനിലെ ബാക്കി പ്രദേശങ്ങൾ മുഴുവനും യഹൂദന്മാർ കൈയടക്കുകയും ഇസ്രയേൽ ജനപദം സ്ഥാപിക്കുകയും ചെയ്തു. ബി.സി. 721-ൽ അസീറിയരുടെ ആക്രമണംമൂലം ഇസ്രയേൽ നാമാവശേഷമായി. അവരെ ത്തുടർന്നു ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും ഈ പ്രദേശം കാലാകാലങ്ങളിൽ കൈവശപ്പെടുത്തി. ബി.സി. 538-ൽ ഒരു പേർഷ്യൻ രാജാവ് യഹൂദന്മാരെ ഇസ്രയേലിലേക്കു തിരിച്ചുവരുവാൻ അനുവദിച്ചു. എ.ഡി. 70-ൽ റോമാക്കാർക്കെതിരായി യഹൂദന്മാർ കലാപം തുടങ്ങിയതുമൂലം ടൈറ്റസ് ചക്രവർത്തി (എ.ഡി. 40-81) ജറുസലേം നശിപ്പിച്ചു.
എ.ഡി. 4-ഉം, 7-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് പലസ്തീൻ ക്രൈസ്തവ സ്വാധീനത്തിലായി. പിന്നീട് അറബി ആക്രമണത്തെത്തുടർന്ന് അവിടെ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജനപദം ഉടലെടുത്തു. 1518-ൽ പലസ്തീനെ ആക്രമിച്ച തുർക്കികൾ 1917 വരെ അവിടെ ആധിപത്യം നിലനിർത്തി. ഇവരുടെ ഭരണകാലത്തും ഭാഷയും ആചാരങ്ങളും സംസ്കാരവും എല്ലാം അറബികളുടേതായി തുടർന്നു.
ഇസ്രയേല്യരുടെ ആധിപത്യകാലം ബി.സി. 1050-586 വരെയും മാക്കബിയൻ രാജവംശത്തിന്റേത് ബി.സി. 332-166 വരെയുമായിരുന്നു. അറബികളും തുർക്കികളുംകൂടി 1947-നു മുമ്പ് ഏതാണ്ട് 12 നൂറ്റാണ്ടുകൾ പലസ്തീനിൽ ആധിപത്യം നിലനിർത്തി.
മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുംപുറമേ യഹൂദന്മാരും അർമീനിയരും അസീറിയരും കുർദുകളും പലസ്തീനിലെ ന്യൂനപക്ഷങ്ങളായി തുടർന്നുപോന്നു. യഹൂദന്മാർ സാമുദായികമായി ഒറ്റപ്പെട്ടുനിന്നിരുന്നു. എ.ഡി. 1-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടുവരെ അവിടെ ഒരു യഹൂദസമുദായം തുടർച്ചയായി നിലനിന്നു എന്നതിനു തെളിവുകൾ കുറവാണ്. 19-ആം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് അവിടെയുള്ള യഹൂദജനസംഖ്യ 8,000-ൽ അധികമായിരുന്നില്ല. 1918-ൽ 56,000 യഹൂദന്മാരാണ് പലസ്തീനിലുണ്ടായിരുന്നത്; അതായത് മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അറബ് – ഇസ്രയേൽ സംഘർഷങ്ങൾക്കു തുടക്കം കുറിക്കുന്നത്. 1917-ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഈ തർക്കങ്ങൾ രാജ്യാന്തര ശ്രദ്ധയാകർഷിച്ചു തുടങ്ങി. 1880 കൾക്കു ശേഷം യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദരിൽ ഒരു ഭാഗം അവരുടെ പൂർവിക ദേശമായി കണക്കാക്കപ്പെടുന്ന മധ്യപൂർവ്വ ദേശത്തേക്കു തിരികെ വന്നുകൊണ്ടിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും അറബി ഭൂവുടമകളിൽ നിന്നും ഭൂമി വാങ്ങിയാണ് യഹൂദർ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയിൽ കൃഷിയിറക്കിയും മറ്റും യഹൂദർ മേഖലയിൽ വാസമുറപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പ്രത്യേക യഹൂദ രാഷ്ടമെന്ന വാദവും ഉടലെടുത്തു. 1919 ലെ ഫൈസൽ – വീസ്മാൻ ഉടമ്പടിയോടെ ഈ വാദം കൂടുതൽ ബലപ്പെട്ടു. പലസ്തീൻ ഭൂപരിധിക്കുള്ളിൽ യഹൂദജനതയ്ക്കായി ഒരു പ്രത്യേക മേഖല രൂപവത്കരിക്കുക, ഇക്കാര്യത്തിൽ അറബ് – യഹൂദ പരസ്പരണ ധാരണ വളർത്തുക എന്നിവയായിരുന്നു ഫൈസൽ – വീസ്മാൻ ഉടമ്പടിയുടെ കാതൽ.
1919-ൽ പലസ്തീൻ ബ്രീട്ടീഷ് നിയന്ത്രണത്തിലായതോടെ ജൂത അഭയാർത്ഥികൾ അങ്ങോട്ട് ഒഴുകി. ആയിരത്തിലേറെ വർഷങ്ങളായി പലസ്തീൻ മണ്ണിൽ വാസമുറപ്പിച്ചിരുന്ന അറബ് ജനത ഇതിനെ ശക്തമായി എതിർത്തു. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ ജൂതന്മാരുടേതായി. പലസ്തീനെ വിഭജിച്ച് ജൂതന്മാർക്കും അറബികൾക്കുമായി നൽകാനുള്ള ശ്രമം അറബികൾ അംഗീകരിച്ചില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളിൽ നിന്നു രക്ഷപ്പെട്ട ജൂതന്മാർകൂടി ഇവിടെയെത്തി. അതോടെ മേഖലയിൽ ജൂതന്മാരുടെയും പാലെസ്റ്റീനികളുടെയും സമാധാന വാസവും ശക്തമായി നിലകൊണ്ടു.
ഒന്നാം ലോകയുദ്ധകാലത്തുതന്നെ ഒരു സ്വതന്ത്ര യഹൂദരാജ്യം പലസ്തീനിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സയോണിസ്റ്റുകൾ ബ്രിട്ടന്റെമേൽ സമ്മർദം ചെലുത്തിയിരുന്നു. തിയഡോർ ഹെർസൽ (1860-1904) ആയിരുന്നു ഈ പുതിയ പ്രസ്ഥാനത്തിന്റെ നേതാവ്. ഒരു യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ യൂറോപ്പിലും റഷ്യയിലും മറ്റു രാജ്യങ്ങളിലുമുള്ള യഹൂദജനത അനുഭവിച്ചിരുന്ന മർദനങ്ങൾക്ക് അറുതിവരുത്തുക എന്നതായിരുന്നു ഹെർസലിന്റെ ഉന്നം. ബ്രിട്ടന് യഹൂദന്മാരുടെ സഹായം ആവശ്യമായിരുന്നതിനാൽ അറബികളുടെ അറിവുകൂടാതെ അവർ പലസ്തീനിൽ യഹൂദന്മാർക്ക് ഒരു മാതൃരാജ്യം വാഗ്ദാനം ചെയ്തു. പലസ്തീൻ ഒരു പ്രശ്നമായി ഉയർന്നത് അന്നു മുതൽക്കാണ്. ബാൽഫൂർ പ്രഖ്യാപനത്തോടെ (1917) പലസ്തീനിൽ സ്വതന്ത്രമായ ഒരു യഹൂദരാജ്യം ലഭിക്കുമെന്ന് ഉറപ്പായി.
ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷധീനതയിലുള്ള മാൻഡേറ്ററി ഗവൺമെന്റ് (mandatory government) ആണ് പലസ്തീനിൽ ഭരണം നടത്തിയത്. അറബികൾക്കും യഹൂദന്മാർക്കും നൽകിയിരുന്ന ഉറപ്പുകൾ വിരുദ്ധ സ്വഭാവത്തോടുകൂടിയതായിരുന്നതുകൊണ്ട് ഇരുവിഭാഗങ്ങളും ഈ ഭരണത്തിനെതിരായിരുന്നു. രാജ്യത്ത് അസമാധാനവും അക്രമപ്രവർത്തനങ്ങളും വർധിച്ചു.
അറബികളെ സമാധാനിപ്പിക്കുവാനായി ബ്രിട്ടൻ 1922-ൽ ഒരു ധവളപത്രം പുറപ്പെടുവിച്ചു. പലസ്തീനിൽ ഒരു പൂർണ യഹൂദരാഷ്ട്രം സ്ഥാപിക്കുകയല്ല ഉദ്ദേശ്യമെന്നും അറബികളെ ബഹിഷ്കരിക്കാനോ, അറബിഭാഷയും സംസ്കാരവും നശിപ്പിക്കപ്പെടുവാനോ ഇടവരുത്തുകയില്ലെന്നും അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അറബികൾ ഇതുമൂലം തൃപ്തരായില്ല; മറിച്ച് അവരുടെ വിദ്വേഷപ്രവൃത്തികൾ യഹൂദന്മാരെ കൂടുതൽ അസംതൃപ്തരാക്കി.
രണ്ടാം ലോകയുദ്ധത്തോടടുത്ത് പലസ്തീനിൽ സംഘർഷം വർധിച്ചു; സൈന്യബലം ഉപയോഗിച്ച് അറബികളെ അമർച്ച ചെയ്യേണ്ടിവന്നു. സ്ഥിതിഗതികൾ വഷളാവുന്നതു തടയാൻ ലണ്ടനിൽവച്ച് ഒരു ആംഗ്ളോ-അറബി-യഹൂദ സമ്മേളനം വിളിച്ചുകൂട്ടി. അറബികളും യഹൂദന്മാരും ഇതിൽ നിസ്സഹകരിച്ചു. തന്മൂലം 1939-ൽ മറ്റൊരു ധവളപത്രത്തിലൂടെ ബ്രിട്ടൻ ഏകപക്ഷീയമായ ഒരു തീരുമാനം പ്രഖ്യാപനം ചെയ്തു. പലസ്തീൻ ഒരു യഹൂദരാഷ്ട്രമാക്കുക എന്നത് തങ്ങളുടെ നയമല്ലെന്ന് അസന്ദിഗ്ധമായി വിളംബരം ചെയ്യുന്ന ഒന്നായിരുന്നു ഇത്.
1939-49 കാലയളവിൽ യഹൂദന്മാർക്ക് പലസ്തീനിൽ അവകാശം സ്ഥാപിക്കാൻ ഇടകൊടുക്കാതിരിക്കാൻ അറബികളും, അറബികൾക്ക് അവിടെ നിലനില്പില്ലാതാക്കാൻ സയോണിസ്റ്റുകളും ശ്രമിച്ചു.
1945-ൽ ബ്രിട്ടനിലെ ആറ്റ്ലി ഗവൺമെന്റ് ഒരു ആംഗ്ലോ-അമേരിക്കൻ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ഈ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങളടങ്ങിയ റിപ്പോർട്ട് 1946 ഏപ്രിൽ 20-നു പ്രസിദ്ധീകൃതമായി. 1,00,000 യഹൂദന്മാർക്ക് പലസ്തീനിൽ കുടിയേറിപ്പാർക്കാനുള്ള അനുവാദപത്രം നൽകാനും സ്വത്തു വാങ്ങുന്നതിനുള്ള നിരോധനം നീക്കുവാനും ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. കമ്മിഷൻ പലസ്തീനിൽ ഒരു യഹൂദരാഷ്ട്രം നിർമ്മിക്കുന്നതിനെ എതിർക്കുകയും ബ്രിട്ടന്റെ കീഴിൽ ഒരു മാൻഡേറ്ററി ഗവൺമെന്റായി തുടരുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഈ ശിപാർശകൾ നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് വിസമ്മതിച്ചു.
1947-ൽ അറബികൾക്കും ജൂതന്മാർക്കും പ്രത്യേക മേഖലകൾ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. അറബികൾ ഒന്നടങ്കം ഈ നീക്കത്തെ എതിർത്തു. പ്രമേയത്തെ തുടർന്ന് 1948 മെയ് 14നു ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തെ പലസ്തീനിൽനിന്നും പിൻ‌വലിച്ചു. അറബികൾക്കോ യഹൂദർക്കോ അധികാരം കൈമാറാതെ മേഖലയിൽ സംഘർഷത്തിനു വഴിമരുന്നിട്ടാണ് ബ്രിട്ടൺ പിന്മാറ്റം നടത്തിയത്. പലസ്തീനിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങൾക്ക് ഇതോടെ തുടക്കമായി.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

13 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

14 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

14 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

14 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

14 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

15 hours ago