Monday, December 22, 2025

ജെഇഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; സിബിഎസ്ഇ 10, 12 പരീക്ഷകളും ഉടന്‍

ദില്ലി: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെഇഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റില്‍ നടത്തുമെന്നും മാനവവിഭവശേഷിമന്ത്രാലയം അറിയിച്ചു.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വച്ചിരിക്കുകയായിരുന്നു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മെയ് മാസങ്ങളിലായിട്ടാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് രണ്ട് പരീക്ഷകളും നടത്തുന്നത്.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. പ്രവേശനപരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്സൈറ്റില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ ലഭ്യമാക്കും.

ചില സംസ്ഥാനങ്ങളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയും പൂര്‍ത്തിയായിട്ടില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം സ്ഥിതിഗതികള്‍ കണക്കിലെടുത്താവും പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കുന്നത്.

Related Articles

Latest Articles