Sunday, May 19, 2024
spot_img

ജൻ ധൻ അക്കൗണ്ടുളളവർക്ക് ലൈഫ്, ആക്സിഡന്റ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും; ധനമന്ത്രാലയം

ജൻ ധൻ അക്കൗണ്ടുളളവർക്ക് ലൈഫ്, ആക്സിഡന്റ് ഇൻഷുറൻസ് ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജൻ ധൻ യോജനയ്ക്ക് കീഴിൽ ബാങ്ക് അക്കൗണ്ടുകൾ കൈവശമുള്ളവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമ യോജന, പ്രധാനമന്ത്രി സുരക്ഷ ബിമ യോജന എന്നീ പദ്ധതികൾ ലഭ്യമാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.

18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് പിഎംജെജെബി ലൈഫ് ഇൻഷുറന്‍സും ലഭ്യമാണ്. ഈ സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ് പ്രതിവർഷം 330 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷമാണ്.

അപകട ഇൻഷുറൻസായ പിഎംഎസ്ബിവൈ 18-70 വയസിനിടയിൽ പ്രായമുള്ളവർക്ക് ലഭ്യമാണ്. ആകസ്മികമായ മരണത്തിനോ പൂർണ്ണ വൈകല്യത്തിനോ പ്രതിവർഷം 12 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷവും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷവുമാണ് സ്കീമിന് കീഴിലുള്ള റിസ്ക് കവറേജെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles