Sunday, May 19, 2024
spot_img

തമിഴ്‌നാട്ടില്‍ ഇന്ന് 3,943 പേര്‍ക്ക് കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പി. അന്‍പഴകനും കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹമടക്കം 3943 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 90,167 ആയി. 38889 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. 60 പേര്‍ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1201 ആയി ഉയര്‍ന്നു.

കെ പി അന്‍പഴകന്‍ കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആകുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 69 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നെത്തിയവരാണ്.

Related Articles

Latest Articles