Wednesday, December 24, 2025

താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ വിവാദ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, പരിക്കും കരിയറിലെ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും തന്നെ തകര്‍ത്തു കളഞ്ഞുവെന്നും 24 ാം നിലയില്‍ നിന്ന് താഴേക്ക് ചാടുമോ എന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു എന്നും ഷമി പറഞ്ഞു.

2018 തുടക്കത്തില്‍ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരുന്നു. അതിനിടയില്‍ ഒരു അപകടം സംഭവിച്ചതോടെ ആകെ തകര്‍ന്നു പോയെന്ന് ഷമി പറഞ്ഞു.

”ഐപിഎല്ലിന് പത്ത് ദിവസം മുന്‍പാണ് എനിക്ക് അപകടം പറ്റുന്നത്. എന്റെ വ്യക്തിപരമായ പ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി വാര്‍ത്തകളും അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആത്മഹത്യയെപ്പറ്റി ഞാന്‍ മൂന്നു വട്ടം ചിന്തിച്ചു. ഞാന്‍ ക്രിക്കറ്റിനെ പറ്റി ചിന്തിച്ചതേയില്ല. 24ാം നിലയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. അവിടെ നിന്ന് ഞാന്‍ താഴേക്ക് ചാടുമോ എന്നുപോലും അവര്‍ ഭയപ്പെട്ടു. എന്നാല്‍ കുടുംബം എനിക്കൊപ്പം നിന്നു. സഹോദരന്‍ എന്നെ ഒരുപാട് പിന്തുണച്ചു. 2-3 സുഹൃത്തുക്കള്‍ 24 മണിക്കൂറും എന്നോടൊപ്പം ഉണ്ടാകുമായിരുന്നു. കളിയില്‍ മാത്രം ശ്രദ്ധിക്കാനാണ് കുടുംബം എന്നോട് പറഞ്ഞത്.

എന്തിലാണോ കൂടുതല്‍ ഇഷ്ടം അതില്‍ മുഴുകാന്‍ അവരെന്നോട് പറഞ്ഞു. അതോടെ ഞാന്‍ നെറ്റ്സിലെ പരിശീലനത്തിനും, വ്യായാമത്തിലുമെല്ലാം മുഴുവന്‍ സമയവും നല്‍കി. കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നില്ലായിരുന്നു എങ്കില്‍ എനിക്ക് ക്രിക്കറ്റ് നഷ്ടമായേനേ.”- ഷമി പറഞ്ഞു.

Related Articles

Latest Articles