ദില്ലി: ലോക്ക്ഡൗണ്‍ ഇളവുകളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു. ഏപ്രില്‍ 20 മുതല്‍ തോട്ടം മേഖലയെ പൂര്‍ണ്ണമായും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി.
എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തെങ്ങിന്‍ തോപ്പുകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20 ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാം.

