കൊട്ടാരക്കര: കുപ്പിവെള്ളം ലിറ്ററിന് 13 രൂപ നിരക്കില്‍ വില്‍ക്കണമെന്ന സര്‍ക്കാര്‍ വിജ്‌ഞാപനം ലംഘിച്ച് 20 രൂപ നിരക്കില്‍ വിറ്റുകൊണ്ടിരുന്ന വ്യാപാര സഥാപനത്തില്‍ സപ്ലൈ ഓഫീസര്‍ നേരിട്ടെത്തി താക്കീത് നല്‍കി. കൊട്ടാരക്കര പുലമണ്‍ ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്‌ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.
പരിശോധനയില്‍ സ്‌ഥാപനത്തില്‍ വിലവിവര പട്ടിക പ്രദര്‍ശിച്ചിട്ടില്ലെന്നു തെളിഞ്ഞു.അമിത വില ഈടാക്കിയാല്‍ ശക്‌തമായ നടപടിയെടുക്കുമെന്ന് താക്കീതു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.എ. സെയ്‌ഫാണ് സ്‌ഥാപനത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.

