ദില്ലി : തമിഴ്നാട്ടിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് മദ്യശാലകള്‍ അടച്ചിടാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിട്ടാല്‍ ജനം മദ്യം കിട്ടുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും സാമൂഹിക അകലം പാലിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടില്ലെന്ന് പോലീസ് ഉറപ്പുവരുത്തുമെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.
മദ്യശാലകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെയാണ് ഷോപ്പുകള്‍ അടച്ചിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പകരം ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയ്ക്ക് അനുമതി നല്‍കിയിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീം കോടതിയും ഹോം ഡെലിവറിയെ കുറിച്ച് ആലോചിക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.കേന്ദ്രം പ്രഖ്യാപിച്ച ഇളവിന്റെ പിന്‍പറ്റി മദ്യഷോപ്പുകള്‍ തുറന്നതിന്റെ രണ്ടാംദിവസമാണ് കോടതി ഇടപെട്ട് മദ്യഷോപ്പുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്.ജസ്റ്റിസുമാരായ വിനീത് കോത്താരി, പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ സ്പെഷ്യല്‍ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…