തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷന് സമീപത്തെ ഐ.സി.ഐ.സി.ഐ ബാങ്കിന് പിന്വശത്ത് രണ്ട് കെട്ടിടങ്ങള്ക്കിടയിലാണ് യുവാവിന്റെ മൃതദേഹം കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ബാങ്കിലെത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം കാണപ്പെട്ട സ്ഥലത്തും പരിസരത്തും പലസ്ഥലത്തായി രക്തത്തുള്ളികൾ കട്ട പിടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.എങ്ങനെയോ പരിക്ക് പറ്റി വന്നശേഷം ജീവനൊടുക്കിയതോ ആരെങ്കിലും അക്രമിച്ചശേഷം അപായപ്പെടുത്തിയതോ ആകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം താഴെയിറക്കി പരിശോധിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഇതിനായി ഫയർ ഫോഴ്സിന്റെ സഹായം തേടിയതായി പൊലീസ് വെളിപ്പെടുത്തി. ശാസ്ത്രീയ തെളിവെടുപ്പിനായി ഫിംഗർ പ്രിന്റ് വിദഗദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.ബാങ്കിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരുന്നെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…