Categories: KeralaPolitics

തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ട്; ജലീല്‍ തന്റെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: ശിവശങ്കറിന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ നടത്തുന്നത് നാടകമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ആരോപിക്കുന്നത്. വിശ്വാസിയായ മന്ത്രിയായ ജലീല്‍ പരിശുദ്ധ റമദാന്‍ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. ജലീല്‍ പറയുന്നതിലെല്ലാം ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നാടകീയത അനുഭവപ്പെടുത്തിയാണ് ജലീല്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. സ്വര്‍ണക്കടത്തുകാരുമായി ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകാര്‍ ജലീലിന്റെ ഓഫീസില്‍ വന്നിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ട്. കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജലീല്‍ നല്‍കുന്നത് വസ്തുതാപരമായ വിശദീകരണമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിശ്വാസ്യത തെളിയിക്കാന്‍ ജലീല്‍ തന്റെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകണം. ശിവശങ്കറിന്റെ സൗഹൃദങ്ങളെല്ലാം അസാധാരണമാണ്. സ്വര്‍ണക്കടത്തുകാരും ശിവശങ്കറുമായുള്ള ബന്ധം സാധാരണ സൗഹൃദമല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചീഫ് സെക്രട്ടറിതല അന്വേഷണം പരിഹാസ്യമാണ്. മുഖ്യമന്ത്രി രാജിവച്ച്‌ അന്വേഷണം നേരിടണം. ഒന്നിലധികം മന്ത്രിമാരും നേതാക്കളും കേസില്‍ ഉള്‍പ്പെടുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും ജില്ലാ തലത്തില്‍ സത്യാഗ്രഹ സമരം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ ദുരുപയോഗപ്പെടുത്തിയ സംഭവം ഒരു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ജനകീയ പ്രക്ഷോഭം നടത്തിയ പിണറായി ആ ധാര്‍മ്മിക എന്തുകൊണ്ടാണ് ഉയര്‍ത്തിപിടിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

B4 Admin

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

1 hour ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

1 hour ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

2 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

2 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

3 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

3 hours ago