മുംബൈ: മുതിര്ന്ന കോണ്ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്ഗ്രസില് നിന്ന് സസ്പെന്ഡ് ചെയ്തു. തെറ്റ് ചൂണ്ടിക്കാണിച്ചതിനെ അച്ചടക്ക ലംഘനം എന്ന് പറഞ്ഞാണ് മുതിര്ന്ന നേതാവ് സഞ്ജയ് ഝായെ കോണ്ഗ്രസ് സസ്പെന്റ് ചെയ്തത്. മഹാരാഷ്ട്ര കോണ്ഗ്രസാണ് ഇക്കാര്യം അറിയിച്ചത്.
പാര്ട്ടി വിരുദ്ധ നടപടികള്ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയെടുത്തതെന്ന് കോണ്ഗ്രസ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് അറിയിച്ചു. അതെ സമയം തനിക്കെതിരായ നടപടിയില് അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്കി. ‘ഏതൊക്കെയാണ് ഞാന് ഭാഗമായ പാര്ട്ടി വിരുദ്ധ കാര്യങ്ങള്?. ഏറ്റവും കുറഞ്ഞത് മഹാരാഷ്ട്ര കോണ്ഗ്രസിന് നടപടിക്ക് മുമ്പ് എന്നോട് ചോദിക്കാമായിരുന്നു’; സഞ്ജയ് ഝാ. രാജസ്ഥാനില് സച്ചിന് പൈലറ്റിനേയും സംഘത്തേയും പാര്ട്ടിയില് നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സഞ്ജയ് ഝായ്ക്കെതിരേയും നടപടിയെടുത്തിരിക്കുന്നത്.
രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില് സച്ചിന് പൈലറ്റിന് ഝാ പിന്തുണ നല്കുകയും ചെയ്തിരുന്നു. നേരത്തെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ഝായെ സോണിയ പുറത്താക്കിയിരുന്നു. കോണ്ഗ്രസ് നിലപാടുകളെ വിമര്ശിച്ച് ലേഖനമെഴുതിയതിനായിരുന്നു നടപടി. പാര്ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള് മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണെന്ന് ഝാ നേരത്തെ വിമര്ശനം ഉയര്ത്തിയിരുന്നു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…