കോട്ടയം: കടുവാക്കുളത്തിന് സമീപം പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി. നാട്ടിലേക്ക് മടങ്ങാന്‍ യാത്രാസൗകര്യമൊരുക്കണമെന്ന ആവശ്യവുമായാണ് മുന്നൂറോളം തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി റൂട്ട് മാര്‍ച്ച് നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി സംസാരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഉടന്‍ സൗകര്യമൊരുക്കുമെന്നും അതുവരെ താമസ സ്ഥലങ്ങളില്‍ തുടരാനും പോലീസ് തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു.
സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതെന്നുള്ള മുന്നറിയിപ്പുകള്‍ മൈക്കിലൂടെ വാഹനത്തില്‍ നല്‍കുന്നുണ്ട്.
കടുവാക്കുളത്ത് 250 ഓളം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വീടണയാന്‍ സൗകര്യം തേടി തെരുവിലിറങ്ങിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…