Monday, December 15, 2025

ദില്ലിയിൽ ഡോക്ടർക്ക് രോഗബാധ

ദില്ലി : ഡോക്ടര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദില്ലി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ അടച്ചു. ആശുപത്രി കെട്ടിടത്തിലെ ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനാക്കാനായാണ് അടച്ചിട്ടത്.

ഡോക്ടറുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. നിലവില്‍സമ്പര്‍ക്കപട്ടികയിലുള്ളവരെയെല്ലാം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

അടുത്തിടെ ഡോക്ടറുടെ ബന്ധുക്കള്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇവരില്‍ നിന്ന് രോഗം പകര്‍ന്നതാവാമെന്നാണ്‌ പ്രാഥമിക നിഗമനം.

ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ യുകെയില്‍ നിന്നെത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം പകര്‍ന്നത്-ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ബിഎല്‍ ഷെര്‍വാല്‍ പറയുന്നു.

Related Articles

Latest Articles