Sunday, October 4, 2026

അതിർത്തി വിഷയം;ഗവർണർ ഇടപെടുന്നു

തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കർണാടകയുടെ ഈ നിലാപാടിനോട് ഒരിക്കലും യോജിക്കാനാവില്ലന്നും ഇക്കാര്യം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നത്തിന് ഉടനെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ ചരക്ക് കൊണ്ടുവരുന്നതിനുൾപ്പെടെ പല പ്രശ്നങ്ങൾ കേരളം നേരിടേണ്ടി വരും . കര്‍ണാടക മംഗളൂരുവിലേക്കുള്ള വഴി മണ്ണിട്ട് അടച്ചത് മൂലം വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട് ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്.

മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ണാടക അട്ടിമറിച്ചു.

Related Articles

Latest Articles