Monday, May 20, 2024
spot_img

ദുരിതാശ്വാസത്തിനായി,യദ്യൂരപ്പ വക ഒരു വർഷത്തെ ശമ്പളം

ബം​ഗ​ളൂ​രു : കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി എ​സ് യെ​ദ്യുര​പ്പ ഒ​രു വ​ര്‍​ഷ​ത്തെ ശ​മ്പളം ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് തു​ക ന​ല്‍​കു​ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും സാ​ധി​ക്കു​ന്ന​വ​ര്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. കൊറോണ വൈറലസ് ബാധയ്‌ക്കെതിരെ ഒന്നിച്ച് നിന്ന് പോരാടുകയാണ് ഇപ്പോള്‍ വേണ്ടത്. കൊറോണ്‌ക്കെതിരായ പോരാട്ടത്തിനായി ഒരു വര്‍ഷത്തെ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. എല്ലാവരും അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കൊറോണക്കെതിരെ പോരാടാന്‍ കര്‍ണ്ണാടകയെ സഹായിക്കണം. എല്ലാവര്‍ക്കും നന്ദി – യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles