Tuesday, December 23, 2025

ധാരാവിയില്‍ ഒരു മരണം കൂടി; രാജ്യത്ത് 24 മണിക്കൂറിനിടെ 17 മരണം

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം . ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. രോഗവ്യാപനം തടയാന്‍ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണമായും അടച്ചിട്ടു. ഏപ്രില്‍ 13 വരെ പൂര്‍ണമായും അടച്ചിടാനാണ് ഉത്തരവ്.

Related Articles

Latest Articles