Tuesday, December 23, 2025

നാം കൂടുതൽ ജാഗ്രത പുലർത്തണം.യോഗയും ആയുർവേദവും ലോകം ഏറ്റെടുത്തു;നരേന്ദ്ര മോദി

ദില്ലി:ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന്‌ രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം കൂടുതല്‍ നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമം തുടരുകയാണെന്നും മോദി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോള്‍ സജീവമാണ്. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമാണ്. ഇവര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്. മൈഗ്രേഷന്‍ കമ്മിഷനും സ്‌കില്‍ മാപ്പിങ്ങും അതില്‍ ചിലതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കും. നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാകു. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തുവെന്നും മോദി വ്യക്തമാക്കി.

Related Articles

Latest Articles