Tuesday, May 14, 2024
spot_img

പ്രതിഷേധത്തിന് പുല്ലുവില.കെ കെ ശൈലജ നിപ രാജകുമാരി ‘തന്നെ ‘ എന്ന് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായി മാറുമ്പോഴും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . സമൂഹമാധ്യമങ്ങളിലും, കോൺഗ്രസിനുള്ളിലും പ്രതിഷേധം ഉണ്ടായിട്ടുപോലും തന്റെ നിലപാട് മാറ്റാനില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് മുല്ലപ്പള്ളി . നിപ രാജകുമാറിയെന്ന പേരെടുത്ത ശേഷം കോവിഡ് റാണി യകനാണ് മന്ത്രി കെ കെ ശൈലജ ശ്രമിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം . ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുല്ലപ്പള്ളിയെക്കതിരെ ഉയരുന്നത് . എന്നാൽ, സംഭവത്തിൽ ഇതുവരെയും മന്ത്രി കെ കെ ശൈലജ പ്രതികരിച്ചിട്ടില്ല .

Related Articles

Latest Articles